Book Reviews

Book Title: പ്രേമലേഖനം (Premalekhnam)
Author: Vaikom Muhammed basheer
Category: Fiction
Language: Malayalam & English
Publication Date: 1943
Publisher : Dc Books
Number of Pages: 56
Summary Of the Book
വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 1943 ൽ പുറത്തിറങ്ങിയ നോവലാണ് ” പ്രേമലേഖനം”.
അന്യമതസ്ഥരായ കേശവൻ നായരുടെയും സാറാമ്മയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞുകൊണ്ട് ഇതര മത വിവാഹങ്ങളെ അനുകൂലിക്കുകയും സമൂഹത്തിൽ നിലനിക്കുന്ന സ്ത്രീധനമെന്ന അനാചാരത്തെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് അദ്ദേഹം.
“പ്രിയപ്പെട്ട സാറാമ്മേ
ജീവിതം യൗവനതീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുംമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ് . സാറാമ്മയോ ?.
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
സാറാമ്മയുടെ കേശവൻനായർ ….
സാറാമ്മയോടുള്ള കലശമായ പ്രണയം അവരെ അറിയിക്കുന്നതിനുവേണ്ടി ബാങ്ക് ഉദ്യോഗസ്ഥനായ കേശവൻനായർ സുന്ദരിയും അവിവാഹിതയുമായ സാറാമ്മയ്ക് കത്തെഴുതികൊണ്ടാണ് കഥ തുടങ്ങുന്നത് …
